മണ്ണിന്റെ മാന്ത്രികത
“ചേതനയറ്റതിനു ജീവൻ പകരുന്ന ഒരേയൊരു മാന്ത്രിക വസ്തു ”
– സദ്ഗുരു
ജീവനുള്ള മണ്ണിന്റെ മാന്ത്രികതയെ അതേപടി നിലനിർത്താനായി മനുഷ്യരാശിയെ മുഴുവൻ ഒരു കുടക്കീഴിൽ കൊണ്ട് വരാനുള്ള മുന്നേറ്റമാണ് മണ്ണിനെ രക്ഷിക്കൂ പ്രസ്ഥാനം

Watch The Save Soil Documentary
പക്ഷേ...
ശരിക്കും മണ്ണ് എന്താണ്, അത് എന്താണ് ചെയ്യുന്നത്?
ചുവടെയുള്ള ഒരു ക്വിസിലൂടെ നമുക്ക് പര്യവേക്ഷണം ചെയ്യാം.
ചോദ്യം 1 / 6
മണ്ണ് ______ ആകുന്നു
മണ്ണാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം. പക്ഷേ...
കൃഷി, വനനശീകരണം, മറ്റ് ഘടകങ്ങൾ എന്നിവ ഭയാനകമായ നിരക്കിൽ മേൽമണ്ണിനെ നശിപ്പിച്ചു. ആഗോളതലത്തിൽ 52% കൃഷിഭൂമി ഇതിനകം നശിച്ചുകഴിഞ്ഞു. ഈ ഗ്രഹം പ്രതിസന്ധിയിലാണ്. മണ്ണിന്റെ നശീകരണത്തിന്റെ ഈ നിരക്കിൽ തുടരുകയാണെങ്കിൽ, നമുക്കറിയാവുന്നതുപോലെ ഇത് ജീവിതത്തിന്റെ അവസാനമായിരിക്കും.
വളരെയധികം അപചയിച്ചത്
അപചയിച്ചത്
സ്ഥിരതയുള്ള
ചെടികൾ ഇല്ല
ഈ ഗ്രഹം പ്രതിസന്ധിയിലാണ്
ഭക്ഷ്യ പ്രതിസന്ധി
20 വർഷത്തിനുള്ളിൽ, 9.3 ശതകോടി ആളുകൾക്ക് 40% കുറവ് ഭക്ഷണം മാത്രമേ ഉൽപ്പാദിപ്പിക്കപ്പെടുകയുള്ളൂ എന്നാണ് പ്രതീക്ഷിക്കുന്നത്.
മോശം മണ്ണ് മോശം പോഷകം കുറഞ്ഞ ആഹാരത്തിലേക്ക് നയിക്കുന്നു. ഇന്നത്തെ പഴങ്ങളിലും പച്ചക്കറികളിലും ഇതിനകം തന്നെ 90% പോഷകങ്ങളും കുറവാണ്.
2 ശതകോടി ആളുകൾക്ക് പോഷകാഹാരക്കുറവ് മൂലം നിരവധി രോഗങ്ങൾ ഉണ്ടാകുന്നു.
ജലക്ഷാമം
ശോഷിച്ച മണ്ണിന് ജലത്തെ ആഗിരണം ചെയ്യാനും പിടിച്ചു നിർത്താനും കഴിയില്ല.
വെള്ളം പിടിച്ചു നിർത്തുന്നതിന്റെ അഭാവം ജലക്ഷാമത്തിനും വരൾച്ചയ്ക്കും കാരണമാകുന്നു
ഓർഗാനിക് പദാർത്ഥത്തിന് അതിന്റെ ഭാരത്തിന്റെ 90% വരെ ജലമായി സംഭരിക്കാനും കാലക്രമേണ പതുക്കെ പുറത്തുവിടാനും കഴിയും. വരൾച്ച ബാധിത പ്രദേശങ്ങളിൽ ഇത് വലിയ സഹായമാണ്.
ജൈവ വൈവിധ്യത്തിന്റെ നഷ്ടം
ആവാസവ്യവസ്ഥയുടെ നഷ്ടം മൂലം ഓരോ വർഷവും 27000- ഓളം ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുന്നതായി ശാസ്ത്രജ്ഞർ പറയുന്നു.
പ്രാണികളുടെ ജൈവാംശത്തിന്റെ 80 ശതമാനവും ഇല്ലാതാകുന്ന അവസ്ഥയിലേക്ക് പ്രതിസന്ധി എത്തിയിരിക്കുന്നു.
ജൈവവൈവിധ്യത്തിന്റെ നഷ്ടം മണ്ണിന്റെ ആവാസവ്യവസ്ഥയെ കൂടുതൽ തടസ്സപ്പെടുത്തുകയും മണ്ണിന്റെ പുനരുജ്ജീവനത്തെ തടയുകയും ചെയ്യുന്നു.
കാലാവസ്ഥാ വ്യതിയാനം
മണ്ണിൽ സംഭരിച്ചിരിക്കുന്ന കാർബൺ ജീവനുള്ള സസ്യങ്ങളിൽ ഉള്ളതിനേക്കാൾ 3 മടങ്ങും അന്തരീക്ഷത്തിൽ ഉള്ളതിനേക്കാൾ 2 മടങ്ങുമാണ്, അതായത് കാർബൺ വേർതിരിക്കലിന് മണ്ണ് നിർണായകമാണ്.
ലോകത്തിലെ മണ്ണ് പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ, കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന 850 ബില്യൺ ടൺ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടാൻ കാരണമാകും. കഴിഞ്ഞ 30 വർഷത്തിനിടയിൽ മനുഷ്യരാശിയുടെ എല്ലാ കാർബൺ പുറന്തള്ളലിനേക്കാളും കൂടുതലാണിത്.
ഉപജീവനത്തിന്റെ നഷ്ടം
ആയിരക്കണക്കിന് കർഷകരാണ് മണ്ണിന്റെ അപചയം കാരണം ആത്മഹത്യ ചെയ്യുന്നത്.
74% ദരിദ്രരെ ആഗോളതലത്തിൽ മണ്ണിന്റെ അപചയം നേരിട്ട് ബാധിക്കുന്നു.
ഓരോ വർഷവും 10.6 ട്രില്യൺ യുഎസ് ഡോളർ വരെ മണ്ണിന്റെ വംശനാശം കാരണം ലോകത്തിന് നഷ്ടമാകുന്നതായി കണക്കാക്കപ്പെടുന്നു.
സംഘർഷവും കുടിയേറ്റവും
ജനസംഖ്യാവർദ്ധനവും ഭക്ഷണ-ജല ദൗർലഭ്യവും 2050-ഓടെ 100 കോടിയിലധികം ആളുകൾ മറ്റ് പ്രദേശങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറാൻ ഇടയാക്കും.
1990 മുതൽ ആഫ്രിക്കയിലെ 90% വലിയ യുദ്ധങ്ങളിലും സംഘർഷങ്ങളിലും മണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ഫ്രഞ്ച് വിപ്ലവം മുതൽ അറബ് വസന്തം വരെ, ഉയർന്ന ഭക്ഷ്യവിലകൾ ജനകീയ പ്രതിഷേധ പ്രസ്ഥാനങ്ങൾക്ക് പിന്നിലെ ഘടകമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
മണ്ണ്: ഒരു സമഗ്രമായ പരിഹാരം
മിക്കവാറും എല്ലാ പ്രധാനപ്പെട്ട പാരിസ്ഥിതിക പ്രതിസന്ധികളും ഒരു പരിധിവരെ മണ്ണിന്റെ അപചയത്തിന്റെ ഒരു പരിണതഫലമോ ലക്ഷണമോ ആണ്. അതുപോലെ, മിക്കവാറും എല്ലാ പാരിസ്ഥിതികപ്രശ്നങ്ങളും മണ്ണ് ആരോഗ്യകരമായി നിലനിർത്തുന്നതിലൂടെ പരിഹരിക്കാനാകും.
വാസ്തവത്തിൽ, നമ്മുടെ പരിസ്ഥിതിയെ സമഗ്രമായി അഭിസംബോധന ചെയ്യാതെ ഏതെങ്കിലും ഒരു വശത്തെ മാത്രം പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയുമെന്ന് കരുതുന്നത് തെറ്റാണ്, കാരണം ആവാസവ്യവസ്ഥയുടെ ഒരു ഭാഗവും ഒറ്റപ്പെട്ട് പ്രവർത്തിക്കുന്നില്ല.ജീവിതം ഒരു സങ്കീർണ്ണ പ്രതിഭാസമാണ് എന്നതിനെക്കുറിച്ച് നമ്മൾ ബോധവാന്മാരാകുന്നതുവരെ പരിപൂർണ്ണമായ ഒരു പരിഹാരവും സാധ്യമല്ല. എല്ലാം ഒരു ഐക്യത്തിൽ ആണ് വർത്തിക്കുന്നത്. പല തരത്തിൽ, മണ്ണാണ് ജീവൻ ഉത്ഭവിക്കുന്ന അടിസ്ഥാന വേദി. നമ്മൾ മണ്ണ് ശരിയാക്കുകയാണെങ്കിൽ, സമഗ്രമായ മാറ്റം ഉണ്ടാക്കാനുള്ള മികച്ച അവസരമാണ് നമുക്കുള്ളത്.
വിദഗ്ധർ എന്താണ് പറയുന്നത്?
whatScienceSays.title?

whatScienceSays.sos?

whatScienceSays.sustainableMan
whatScienceSays.articles.1.title
whatScienceSays.articles.1.subtitle
whatScienceSays.articles.1.description
whatScienceSays.articles.2.title
whatScienceSays.articles.2.subtitle
whatScienceSays.articles.2.description
ഓ.. മണ്ണ്
പൂവിന്റെ സുഗന്ധത്തേക്കാൾ എനിക്ക് ആർദ്രമായി തോന്നുന്നത്
മണ്ണിന്റെ പരിമളമാണ്
.
മണ്ണിൽ അടങ്ങിയിരിക്കുന്ന
ജീവന്റെ ശക്തിയും സംവേദനക്ഷമതയും
വ്യത്യസ്‌ത തരത്തിലുള്ള
അഭിനിവേശത്തിന്റെ തരംഗങ്ങൾ പുറപ്പെടുവിക്കുന്നു .
അഭിനിവേശം ഒരു വ്യക്തിയോടല്ല
തന്നെ പരിപോഷിപ്പിക്കുന്നതിനോട്
ഒട്ടും സംവേദനക്ഷമമല്ലാതെ പോയ
അതിന്റെ അവസാനം അതിനാൽ ആഗിരണം ചെയ്യപ്പെടുന്ന
എന്റെ ജീവിവർഗത്തോടാണ്
.
ഞാൻ നഗ്നപാദനായി നടക്കുമ്പോൾ, സകല വിവരണങ്ങൾക്കുമതീതനായി അഗാധമായ
വികാരങ്ങളാൽ ഞാൻ തകർന്നുപോകുന്നു.
ഓ മണ്ണേ, എന്റെ ജീവനേ
സദ്ഗുരുവിന്റെ കവിത
നമുക്ക് അത് സാധ്യമാക്കാം